Admission for LKG to 8th standard for the year 2020-2021 started

NEWS

 24- 06- 2012
വിവേകാനന്ദ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു 
 ചെങ്ങമനാട് സരസ്വതി  വിദ്യാനികേതന്‍ ഹൈ സ്കൂളില്‍ വിവേകാനന്ദ സ്വാമികളുടെ 150-)മത്തെ ജന്മ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച NRN അയ്യര്‍ മെമ്മോറിയല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം യൂറോപ്പ  ഗ്രുപ്പ്   മാനേജിംഗ് ഡയരക്ടര്‍ ശ്രീ. രഘുനാഥ് നാരായണന്‍ നിര്‍വഹിച്ചു. സ്വാമി വിവേകാനന്ദന്‍ ആഗ്രഹിച്ചതുപോലെ ഉജ്വലമായ ഒരു ഭാരതം പടുത്തുയര്‍ത്താന്‍ ഉന്നതമായ ജീവിതമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട വിദ്യാസമ്പന്നരുടെ ഒരു തലമുറ വളര്‍ന്നുവരണം. അത്തരത്തിലുള്ള  വ്യക്തികളെ വാര്‍ത്തെടുക്കാന്‍ കഴിയും വിധത്തിലുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്  ഉദ്ഘാടനഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

 വിദ്യാലയ വികസന സമിതി അദ്ധ്യക്ഷന്‍ ശ്രീ . ആര്‍ രാമചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍  ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന അധ്യക്ഷന്‍ ഡോ. ആര്‍. രവീന്ദ്രന്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തി. വിദ്യാലയ ഉപാധ്യക്ഷന്‍ ശ്രീ ആര്‍.വി. ജയകുമാര്‍ സ്വാഗതവും, ബ്രഹ്മ ശ്രീ കാളത്തി മേക്കാട്ടുമന പരമേശ്വരന്‍ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണവും നടത്തി .

 വായനാവാരാചരണവുമായി ബന്ധപെട്ടു മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം ആക്ടിവ് ടെക്നോളജീസ് സീ.ഈ.ഓ ശ്രീ.വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡു മെമ്പര്‍മാരായ  ശ്രീമതി.ശ്രീദേവി അശോക്‌ കുമാര്‍, ലത ഗംഗാധരന്‍, ബീന അജയന്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോട്ടറി ക്ലബ് സെക്രട്ടറി ശ്രീ.സന്തോഷ്‌.ജെ.പൂവട്ടില്‍ വിദ്യാലയ രക്ഷാധികാരി ശ്രീ. അലവിക്കുട്ടി ഹാജിയാര്‍ അസറ്റ് പ്ലസ് ചീഫ് എക്സി .ഓഫീസര്‍ ശ്രീ.എന്‍.കെ ശശിധരന്‍ വിദ്യാലയ പൊതുകാര്യദര്‍ശി ശ്രീ.സി.ആര്‍.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഉന്നത വിജയം കൈവരിച്ച കുട്ടികള്‍ക്കായുള്ള എന്‍ഡോവ്‌ മെന്‍ഡ്  വിതരണവും നടന്നു.
********